സംസ്ഥാന ചലചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും; ജൂറിയുടെ അന്തിമ പരിഗണനയിൽ 35 സിനിമകൾ
Nov 3, 2025, 08:12 IST
സംസ്ഥാന ചലചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.30ന് തൃശ്ശൂരിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡ് പ്രഖ്യാപനം നടത്തുക. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.
35 ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനക്ക് എത്തി. കലാമൂല്യവും ജനപ്രീതിയും ഒത്തുചേർന്ന സിനിമകളാണ് മത്സരത്തിനെത്തിയത്. മഞ്ഞുമ്മൽ ബോയ്‌സ്, ഫെമിനിച്ചി ഫാത്തിമ, അജയന്റെ രണ്ടാം മോഷണം(എആർഎം), കിഷ്‌കിണ്ഡകാണ്ഡം തുടങ്ങിയ സിനിമകളും ജൂറിയുടെ പരിഗണനക്ക് എത്തി.
മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ എന്നിവർ മികച്ച നടനാകാനും അനശ്വര രാജൻ, ദർശന രാജേന്ദ്രൻ, ജ്യോതിർമയി, തുടങ്ങിയവർ മികച്ച നടിയാകാനുമുള്ള മത്സരത്തിൽ മുൻപന്തിയിലുണ്ട്. ഭ്രമയുഗതത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനാകുമെന്നാണ് സൂചന.
