സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: പ്രചാരണ ജാഥക്ക് നാളെ തുടക്കം

2 year

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ത്ഥം തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വിളംബര ജാഥക്ക് നാളെ തുടക്കം. വൈകുന്നേരം ആറിന് തിരുമല ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി ജാഥ ഫ്ലാഗ് ഓഫ് ചെയ്യും.

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സന്ദേശവും കഴിഞ്ഞ രണ്ട് വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലുമെത്തിക്കുന്ന വിധത്തില്‍ 14 നിയമസഭാ മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ വിളംബരജാഥയെത്തും. അതാത് മണ്ഡലങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിശദീകരിക്കുന്ന ഇരുപത് മിനുട്ട് വീഡിയോ പ്രദര്‍ശനവും സംഗീതപരിപാടികളും ജാഥയുടെ ഭാഗമായി അരങ്ങേറും.

ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.

Share this story