കൊടുംചൂടിൽ വലഞ്ഞ് സംസ്ഥാനം; താപനില നാല് ഡിഗ്രി വരെ ഉയർന്നേക്കും
May 18, 2023, 08:29 IST

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യവും മോക്ക ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് കേരളത്തിലും ചൂട് ഉയരാൻ കാരണം. അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂടും വർധിക്കും. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും.