സംസ്ഥാന സ്കൂൾ കായികമേള ഒക്റ്റോബർ 24 മുതൽ 29 വരെ കോഴിക്കോട്ട് നടക്കും

കായികമേള

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേള ഇത്തവണ കോഴിക്കോട്ട്. ഒക്റ്റോബർ 24 മുതൽ 29 വരെയാണ് മേള നടക്കുന്നത്. പതിനായിരത്തിലേറെ വിദ്യാർഥികളാവും വിവിധ മത്സരയിനങ്ങളിൽ പങ്കെടുക്കുക.

എൻഐടി ഗ്രൗണ്ടാവും മുഖ്യവേദി. സെപ്റ്റംബർ 6 ന് നടക്കുന്നകായിക മേളയുടെ സംഘാടക സമിതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി എ.എൻ. ഷംസുദ്ദീൻ നിർവഹിക്കും. കഴിഞ്ഞ തവണ തിരുവനന്തപുരത്താണ് കായികമേള നടന്നത്. കപ്പും തിരുവനന്തപുരത്തിന് തന്നെയായിരുന്നു.

Tags

Share this story