വിസ കാലാവധി കഴിഞ്ഞിട്ടും കേരളത്തിൽ തുടർന്നു; ശ്രീലങ്കൻ യുവതി മൂന്നാറിൽ അറസ്റ്റിൽ

Police

വിസ കാലാവധി കഴിഞ്ഞിട്ടും കേരളത്തിൽ തുടർന്ന ശ്രീലങ്കൻ യുവതി അറസ്റ്റിൽ. ദീപിക പെരേര വാഹന തൻസീറിനെയാണ് മൂന്നാറിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇവരുടെ വിസ കാലാവധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ട സാഹചര്യത്തിലാണ് നടപടി

ഇവരുടെ ഭർത്താവ് വിവേകിനെ ഒരു അടിപിടി കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് യുവതിയെക്കുറിച്ചുള്ള വിവരം പോലീസ് തിരിച്ചറിയുന്നത്. 2022 ജനുവരി 20നാണ് ഇവർ മൂന്നാറിൽ എത്തിയത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവേകിനെ വിവാഹം ചെയ്ത് മൂന്നാറിൽ താമസിക്കുകയായിരുന്നു ദീപിക

ദീപിക തമിഴ്‌നാട് സ്വദേശിനി എന്നാണ് വിവേക് അയൽക്കാരോട് പറഞ്ഞിരുന്നത്. 2022 മെയ് 11നാണ് ദീപികയുടെ വിസ കാലാവധി കഴിഞ്ഞത്.
 

Share this story