അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു; മയക്കുവെടി വെക്കാനുള്ള സംഘം പത്താം തീയതി എത്തും
Thu, 2 Mar 2023

ഇടുക്കി ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ജനങ്ങൾക്ക് ഭീഷണിയായി മാറിയ അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു. കൂട് നിർമിക്കുന്നതിന് മരം മുറിക്കാനുള്ള ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കും. കോടനാട് നിലവിലുള്ള കൂടിന്റെ സുരക്ഷാപരിശോധനയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും നടപടികൾ ആരംഭിക്കുക
മയക്കുവെടി വെക്കുന്നതിന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പത്താം തീയതിയോടെ എത്തിയേക്കും. കഴിഞ്ഞ ഒരു മാസത്തോളമായി അരിക്കൊമ്പനെന്ന കാട്ടാന വ്യാപക നാശമാണ് മേഖലയിൽ വിതക്കുന്നത്. നിരവധി വീടുകളും റേഷൻ കടകളും അരിക്കൊമ്പൻ തകർത്തു. കഴിഞ്ഞ മാസം മാത്രം ആറോളം വീടുകളാണ് അരിക്കൊമ്പൻ തകർത്തത്. തുടർന്നാണ് ആനയെ പിടികൂടാനുള്ള നീക്കം വനംവകുപ്പ് തുടങ്ങിയത്.