തിരൂരിൽ വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറ്

Vande bharath

തിരൂർ: വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറ്. തിരൂർ സ്റ്റേഷന് സമീപം ഇന്ന് വൈകീട്ട് 5.30 ഓടെയായിരുന്നു. കാസർഗോട്- തിരുവനന്തപുരം സർവീസിനിടെ തിരൂർ സ്റ്റേഷന്‍ വിട്ടതിന് ശേഷമായിരുന്നു അക്രമണം.

കല്ലേറിൽ ട്രെയിനിന്‍റെ ചില്ലിന് വിള്ളലുണ്ടായി. അക്രമിയെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ്. പി അറിയിച്ചു. C4 കോച്ചിന്‍റെ 62, 63 സീറ്റിന്‍റെ വിന്‍ഡോയ്ക്ക് നേരേയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ആർ.പി.എഫും അന്വേഷണം ആരംഭിച്ചു. വന്ദേഭാരതിന് സുരക്ഷ വർദ്ധിപ്പിക്കുമെന്നും അറിയിച്ചു.

Share this story