വന്ദേഭാരത് ട്രെയിന് നേരെ തിരൂരിൽ കല്ലേറ്; ജനല്‍ ചില്ലുകൾക്ക് കേടുപാട് സംഭവിച്ചു
May 2, 2023, 08:44 IST

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ ട്രെയിനിന് നേരെ തിരൂരിൽ വെച്ചാണ് കല്ലേറുണ്ടായത്. ചില്ലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. വലിയ കേടുപാടുകൾ ഇല്ലാത്തതിനാൽ ട്രെയിൻ യാത്ര തുടർന്നു
കോഴിക്കോട് നിന്നും തിരുരിൽ നിന്നും ആർപിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പോലീസും സ്‌പെഷ്യൽ ബ്രാഞ്ചും പരിശോധന നടത്തി. വ്യാപക പരിശോധന നടത്തി കല്ലെറിഞ്ഞരെ കണ്ടെത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നേരത്തെ വന്ദേഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധമുണ്ടായിരുന്നു.