വന്ദേഭാരത് ട്രെയിനിന് നേരെ വളപട്ടണത്ത് വെച്ച് കല്ലേറ്; ജനൽ ഗ്ലാസിന് പൊട്ടൽ
May 8, 2023, 17:39 IST

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വൈകുന്നേരം 3.27നായിരുന്നു സംഭവം. അപ്രതീക്ഷിത ആക്രമണത്തിൽ ട്രെയിനിന്റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണ് പ്രാഥമിക വിവരം.
സ്ഥലത്ത് ആർ പി എഫ്, പോലീസ് എന്നിവർ പരിശോധന നടത്തുകയാണ്. ദിവസങ്ങൾക്ക് മുമ്പ് തിരൂർ കമ്പനിപ്പടി എന്ന സ്ഥലത്ത് വെച്ചും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു