വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവം; പ്രതി പിടിയിൽ
May 23, 2023, 14:41 IST

വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നും പ്രതി മൊഴി നൽകി. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.