കൊച്ചിയില്‍ ട്രെയിനിന് നേരെ കല്ലേറ്

Train

ഇടപ്പള്ളിയില്‍ തീവണ്ടിക്ക് നേരെ കല്ലേറ്. കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ട്രെയിന്‍ ഇടപ്പള്ളി റെയില്‍വേ പാലം പിന്നിട്ട ശേഷമായിരുന്നു കല്ലേറുണ്ടായത്. പാളത്തിന് സമീപത്ത് നിന്ന് അജ്ഞാതന്‍ എറിഞ്ഞ കല്ല് ബോഗിക്കുള്ളലാണ് വീണത്.

സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അട്ടിമറി സാധ്യതകളില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍പിഎഫും അന്വേഷണം ആരംഭിച്ചു

Share this story