കണ്ണൂരിൽ യശ്വന്ത്പൂർ എക്‌സ്പ്രസിന് നേർക്ക് കല്ലേറ്; യാത്രക്കാരന് പരുക്കേറ്റു
Oct 14, 2025, 10:30 IST

കണ്ണൂരിൽ യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസിനുനേരെ കല്ലേറ്. എസ് 7 കോച്ചിലെ യാത്രക്കാരന് മുഖത്ത് പരുക്കേറ്റു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം
കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽവെച്ചായിരുന്നു കല്ലേറുണ്ടായിട്ടുള്ളതെന്ന് ആർ പി എഫ് വ്യക്തമാക്കി. തലശ്ശേരിയിൽവച്ച് ആർ പി എഫ് പ്രാഥമിക പരിശോധന നടത്തി.
ശേഷം ട്രെയിൻ വീണ്ടും യാത്ര ആരംഭിച്ചു. സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു.