കൈ കാണിച്ചാൽ നിർത്തണം, മത്സരയോട്ടം വേണ്ട; കെഎസ്ആർടിസി ഡ്രൈവർമാരോട് മന്ത്രി

ganesh

സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതിനായി കെഎസ്ആർടിസി ഡ്രൈവർമാർക്ക് നിർദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്വകാര്യ ബസുകളുമായി മത്സരയോട്ടം വേണ്ടെന്നും അമിത വേഗം വേണ്ടെന്നും ഗണേഷ്‌കുമാർ പറഞ്ഞു. കെ എസ് ആർ ടി സിയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറയുന്നത്

ഇരുചക്ര വാഹനയാത്രക്കാരുമായും മത്സരിക്കേണ്ട. യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ ബസ് ഓടിക്കരുത്. അമിത വേഗവും വേണ്ട. സമയക്രമം പാലിക്കാൻ ശ്രദ്ധിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

ബ്രീത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ കെഎസ്ആർടിസിയിലെ അപകടങ്ങൾ കുറഞ്ഞു. റോഡിന്റെ ഇടത് വശത്ത് തന്നെ ബസ് നിർത്തണം. എതിരെ വരുന്ന ബസുമായി സമാന്തരമായി നിർത്തരുത്. കൈ കാണിച്ചാൽ ബസ് നിർത്തണം. ഡീസൽ ലാഭിക്കുന്ന തരത്തിൽ ബസ് ഓടിക്കണമെന്നും മന്ത്രി പറഞ്ഞു.
 

Share this story