അഭ്യൂഹങ്ങൾക്ക് വിരാമം; ഇ പി ജയരാജൻ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കും

ep

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജൻ സംസ്ഥാന സെക്രട്ടറി എം വി ജയരാജൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കും. കോഴിക്കോട് കൊടുവള്ളിയിൽ നാല് മണിക്കുള്ള യോഗത്തിലാണ് ഇപി ജയരാജൻ പങ്കെടുക്കുക. തിങ്കളാഴ്ച ആരംഭിച്ച ജാഥയിൽ നിന്ന് ഇ പി ഇതുവരെ വിട്ടുനിന്നത് വിവാദമായി മാറിയിരുന്നു

ജാഥയുടെ ഉദ്ഘാടന ചടങ്ങിലോ, കണ്ണൂർ, കാസർകോട് ജില്ലകളിലെ പര്യടനത്തിലോ ഇപി പങ്കെടുത്തിരുന്നില്ല. ഇ പി ജയരാജന് ഇന്ന ജില്ല എന്നില്ലെന്നും എവിടെ വെച്ച് വേണമെങ്കിലും ജാഥയിൽ പങ്കെടുക്കാമെന്നുമായിരുന്നു എം വി ഗോവിന്ദൻ ഇതിനോട് പ്രതികരിച്ചത്.
 

Share this story