കൊല്ലം അഞ്ചലിൽ തെരുവ് നായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു
Nov 7, 2025, 15:55 IST
കൊല്ലം അഞ്ചലിൽ തെരുവ് നായ ആക്രമണം. നഗരത്തിൽ ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ആക്രമിച്ച നായക്ക് പേവിഷബാധയുള്ളതായി നാട്ടുകാർ പറയുന്നു.
അഞ്ചൽ കാളചന്ത, ചന്തമുക്ക് എന്നിവിടങ്ങളിൽ നിന്നവർക്കാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഇന്ന് രാവിലെയാണ് സംഭവം
അതിനിടെ മാവേലിക്കരയിൽ കെഎസ്ഇബി ഓഫീസിൽ തെരുവ് നായ ആക്രമണമുണ്ടായി. കെഎസ്ഇബി ജീവനക്കാരന് തെരുവ് നായയുടെ കടിയേറ്റു.
