കോതമംഗലം ടൗണിൽ തെരുവ് നായയുടെ ആക്രമണം; എട്ട് പേർക്ക് പരുക്കേറ്റു

Dog

കോതമംഗലം ടൗണിൽ തെരുവ് നായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ഒരേ നായ തന്നെയാണ് എട്ട് പേരെയും ആക്രമിച്ചത്. കോതമംഗലം അമ്പലത്തറ ഭാഗത്ത് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന സ്ത്രീയെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്

നടന്നുപോകുന്നതിനിടെ പിന്നിൽ നിന്നുമെത്തിയ തെരുവ് നായ കടിക്കുകയായിരുന്നു. പിന്നീട് തെരുവ് നായ കോതമംഗലം ടൗണിലെത്തി പലരെയും കടിച്ചു. സൂപ്പർ മാർക്കറ്റ് പരിസരത്ത് വെച്ചാണ് കൂടുതൽ പേർക്കും കടിയേറ്റത്. 

സ്‌കൂട്ടറിൽ നിന്ന് ഇറങ്ങുകയായിരുന്ന യുവതിയെയും പച്ചക്കറി വാങ്ങിയ ശേഷം കാറിൽ കയറാൻ ശ്രമിക്കുകയായിരുന്ന മറ്റൊരാളെയും നായ ആക്രമിച്ചു. എട്ട് പേരും ആശുപത്രിയിൽ ചികിത്സ തേടി.
 

Share this story