റേഷൻ വിതരണത്തിൽ കടുത്ത നിയന്ത്രണം; ഒന്നിച്ച് വാങ്ങുന്ന പരിപാടി സർക്കാർ നിർത്തി: നീലക്കാർഡുകാരുടെ അധിക അരിവിഹിതവും നിർത്തലാക്കി

Ration

തിരുവനന്തപുരം: രണ്ടുമാസത്തെ റേഷൻ ഒന്നിച്ചു നൽകുന്നത് നിർത്തി സംസ്ഥാനം. ഏപ്രിൽ, മേയ് മാസത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് നേരിട്ട് നൽകിയപ്പോൾ താലൂക്കുകളിലും വിതരണം താളം തെറ്റിയിരുന്നു. ഇതോടെ ജൂൺ മുതൻ മുൻപത്തേത് പോലെ തന്നെ ഒരുമാസത്തെ റേഷനാവും വിതരണം ചെയ്യുക.

പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരാണ് മൂന്നു മാസത്തെ റേഷൻ ഒന്നിച്ച് നൽകാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചത്. റേഷൻകടകളുടെ സംഭരണശേഷി കുറവാണെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനം ഇതു രണ്ടുമാസമാക്കി. എന്നിട്ടും, വിതരണത്തിൽ പ്രശ്നങ്ങളുണ്ടായി. ഇതോടെയാണ് ഒരു മാസം എന്ന രീതി തുടരാൻ തീരുമാനിച്ചത്.

അതേസമയം, നീലക്കാർഡിനുള്ള അധികവിഹിതവും നിർത്തി. പതിവു റേഷൻവിഹിതത്തിനു പുറമേ ഏപ്രിൽ മാസത്തിൽ രണ്ടുകിലോയും മേയിൽ മൂന്നുകിലോയും അരി അധികവിഹിതം നീലക്കാർഡിനു ലഭിച്ചിരുന്നു. ഇതാണ് നിർത്തിയത്. ജൂൺ മുതൽ പതിവ് റേഷൻ മാത്രമേ നിലക്കാർഡ് ഉടമകൾക്ക് ലഭിക്കൂ. എന്നാൽ ആട്ടവിഹിതം തുടരും. പിങ്ക്, നീല, വെള്ള കാർഡുകാർക്ക് നാലുപാക്കറ്റുവരെ ആട്ട സ്റ്റോക്കനുസരിച്ച് ലഭിക്കും. മഞ്ഞക്കാർഡിന് മൂന്നുപാക്കറ്റും ലഭിക്കും.

Tags

Share this story