ജീവനക്കാരുടെ സമരം; കണ്ണൂർ ജില്ലയിൽ പെട്രോൾ വിതരണം മുടങ്ങി

Petrol
ജീവനക്കാരുടെ സമരത്തെ തുടർന്ന് കണ്ണൂർ ജില്ലയിൽ പെട്രോൾ വിതരണം മുടങ്ങി. ജീവനക്കാരുടെ അനിശ്ചിതകാല സമരത്തെ തുടർന്ന് ഇന്ന് പമ്പുകൾ തുറന്നില്ല. തുറന്ന പമ്പുകൾ തൊഴിലാളികൾ എത്തി അടപ്പിച്ചു. വേതനവും ബോണസും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
 

Share this story