തിരുവല്ല ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവല്ല സർക്കാർ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യാശ്രമം നടത്തി. ഗുരുതരാവസ്ഥയിലായ വിദ്യാർഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗത്തിലെ അധ്യാപികക്ക് എതിരെ ഇവിടെ വിദ്യാർഥികൾ സമരത്തിലായിരുന്നു. അധ്യാപികയുമായുള്ള തർക്കമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് സൂചന. 
 

Share this story