പ്രണയം നിരസിച്ചതിന് വിദ്യാർഥിനിക്ക് മർദനം; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
Wed, 1 Mar 2023

നെയ്യാറ്റിൻകരയിൽ പ്രണയം നിരസിച്ചതിന് വിദ്യാർഥിനിക്ക് മർദനം. നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് വിദ്യാർഥിനിക്ക് മർദനമേറ്റത്. സംഭവത്തിൽ ഉച്ചക്കട സ്വദേശി റോണിയെ(20) നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു
കഴിഞ്ഞ ദിവസവും നെയ്യാറ്റിൻകരയിൽ പൊതുനിരത്തിൽ വെച്ച് 17കാരൻ സുഹൃത്തായ പെൺകുട്ടിയെ മർദിച്ചിരുന്നു. നാട്ടുകാർ 17കാരനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപ്പെട്ട വിദ്യാർഥി നിരവധി വാഹനങ്ങളിൽ ഇടിക്കുകയും ഒരു വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തിരുന്നു.