കണ്ണൂർ എട്ടിക്കുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു
Nov 19, 2025, 16:51 IST
കണ്ണൂർ പയ്യന്നൂർ എട്ടിക്കുളത്ത് ബൈക്ക് അപകടത്തിൽ വിദ്യാർഥി മരിച്ചു. പിലാത്തറ കോ-ഓപറേറ്റീവ് കോളേജ് വിദ്യാർഥി ഫായിസ് ടിവിയാണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് കുന്ദമംഗലത്തും വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. നരിക്കുനി സ്വദേശി വഫ ഫാത്തിമയാണ് മരിച്ചത്. വഫ സഞ്ചരിച്ച സ്‌കൂട്ടറിൽ എതിർ ദിശയിൽ വന്ന പിക്കപ് വാൻ ഇടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വഫയെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരീക്ഷ എഴുതാനായി പോകുമ്പോഴായിരുന്നു അപകടം.
