മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ

Police

മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളടക്കമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. റിമാൻഡിൽ കഴിയുന്ന സംസ്‌കൃത അധ്യാപകൻ അനിലിന്റെ ഫോണിലാണ് അശ്ലീല ദൃശ്യങ്ങളുള്ളത്

അന്വേഷണത്തിന്റെ ഭാഗമായി സൈബർ ക്രൈം വിഭാഗത്തിന് അന്വേഷണ സംഘം ഫോൺ കൈമാറി. ദൃശ്യങ്ങൾ ദുരുപയോഗം ചെയ്‌തോയെന്ന കാര്യം അടക്കം പരിശോധിക്കും. അനിലിനെതിരെ കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. സ്‌കൂളിൽ വെച്ച് ലൈംഗികാതിക്രമം നടന്നുവെന്നാണ് കുട്ടികളുടെ മൊഴി

ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചും പീഡിപ്പിച്ചതായി മൊഴിയുണ്ട്. അഞ്ച് വിദ്യാർഥികളുടെ പരാതിയിലാണ് നിലവിൽ കേസെടുത്തത്. സിഡബ്ല്യുസിയുടെ കൗൺസിലിംഗിലാണ് വിദ്യാർഥികൾ പീഡന വിവരം തുറന്നുപറഞ്ഞത്. യുപി ക്ലാസുകളിലെ ആൺകുട്ടികളാണ് അധ്യാപകന്റെ ലൈംഗിക പീഡനത്തിന് ഇരയായത്.
 

Tags

Share this story