സഹപാഠിയുടെ നമ്പർ നൽകിയില്ല; വിദ്യാർഥിയെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മർദിച്ചു
Mar 25, 2025, 10:59 IST

മലപ്പുറം എടപ്പാളിൽ ലഹരി സംഘം വിദ്യാർഥിയെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി മുബഷിർ(19), മുഹമ്മദ് യാസിർ(18) എന്നിവരടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. കുറ്റിപ്പാല സ്വദേശിയായ 18കാരനോട് സംഘം സഹപാഠിയുടെ നമ്പർ ചോദിച്ചിരുന്നു. നമ്പർ ഇല്ലെന്ന് പറഞ്ഞതോടെ കയ്യിലുണ്ടായിരുന്ന വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി. ഓടി രക്ഷപ്പെട്ട വിദ്യാർഥിയെ പിന്തുടർന്നെത്തിയ ഇവർ ബൈക്കിൽ കയറ്റി പൊന്നാനി ഭാഗത്തേക്ക് കൊണ്ടുപോയി മർദിച്ചു. വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.