വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം; സംസ്ഥാനത്ത് ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം

bus
ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്ന് ഉടമകൾ. വിദ്യാർഥികളുടെ യാത്രാനിരക്ക് മിനിമം അഞ്ച് രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം. വിദ്യാർഥികളുടെ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കണം. സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ അതേ പടി നിലനിർത്തണം. ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ടുവെച്ചു.
 

Share this story