വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നഷ്ടമായേക്കും; യഥാര്‍ത്ഥ യാത്രാ നിരക്കിന്റെ പകുതിയെങ്കിലും ഇനി കൊടുക്കേണ്ടിവരും

bus

സംസ്ഥാനത്ത് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അധികം വൈകാതെ യാത്രാ ഇളവ് നഷ്ടമായേക്കും. ജസ്റ്റീസ് എം രാമചന്ദ്രന്‍ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയെ അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ക്കുളള യാത്രാ ഇളവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഈ ആശങ്ക ശക്തമാകുന്നത്.

സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം നിലനില്‍ക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിയന്ത്രിച്ചേ പറ്റൂ എന്നാണ് ജസ്റ്റീസ് എം രാമചന്ദ്രന്റെ ശുപാര്‍ശയില്‍ പറയുന്നത്. യാത്രാനിരക്കിലെ ഇളവ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രായോഗികമല്ല.

സ്വകാര്യ ബസുടമകള്‍ മാത്രം വിദ്യാര്‍ത്ഥികളെ എന്തിന് സഹിക്കണം. യഥാര്‍ത്ഥ യാത്രാ നിരക്കിന്റെ പകുതിയെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിക്കണം. ഒപ്പം പ്രായ പരിധിയിയും വേണമെന്നാണ് ജസ്റ്റീസ് എം രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Share this story