സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്; മൂന്ന് മണി വരെ പൊതുദർശനം
Thu, 23 Feb 2023

നടിയും അവതാരകയുമായ സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന് എറണാകുളം ചേരാനെല്ലൂരിൽ നടക്കും. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള വീട്ടിലെത്തിക്കും
പത്ത് മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനം. തുടർന്ന് ചേരാനെല്ലൂർ പൊതുശ്മശാനത്തിലാണ് സംസ്‌കാരം.