വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി പ്രസിഡന്റ് സ്ഥാനം തിരികെ കിട്ടാത്തതിൽ നീരസം പ്രകടിപ്പിച്ച് സുധാകരൻ

K Sudhakaran

സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി പ്രസിഡന്റ് സ്ഥാനം തിരികെ ലഭിക്കാത്തതിൽ അമർഷം പ്രകടിപ്പിച്ച് കെ സുധാകരൻ. അധ്യക്ഷസ്ഥാനം തിരികെ കിട്ടാൻ വൈകുന്നതിലുള്ള നീരസം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സുധാകരൻ അറിയിച്ചു. തീരുമാനം വൈകുന്നത് അനാവശ്യ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന് സുധാകരൻ പറഞ്ഞു

എന്നാൽ എഐസിസി ഇക്കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്ന് കെസി വേണുഗോപാൽ സുധാകരനെ അറിയിച്ചു. എന്നാൽ താത്കാലിക സംവിധാനം മാറ്റാൻ ഇത്ര കാലതാമസം എന്തിനെന്ന ചോദ്യമാണ് സുധാകരൻ ഉന്നയിക്കുന്നത്. അധ്യക്ഷസ്ഥാനം തിരികെ ലഭിക്കാതിരിക്കാൻ ചിലർ ശ്രമിക്കുന്നതായുള്ള സംശയവും സുധാകരൻ പങ്കുവെക്കുന്നുണ്ട്

കണ്ണൂരിൽ സ്ഥാനാർഥിയായ സാഹചര്യത്തിലാണ് താത്കാലിക ക്രമീകരണമെന്ന നിലയക്ക് എംഎം ഹസനെ കെപിസിസിയുടെ ആക്ടിംഗ് പ്രസിഡന്റായി ചുമതല ഏൽപ്പിച്ചത്. എന്നാൽ സുധാകരനെ കെപിസിസി സ്ഥാനത്ത് നിന്ന് മാറ്റാൻ കാത്തുനിന്നവർ ഈ സാഹചര്യം മുതലെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. പല നേതാക്കളും ഹസൻ തന്നെ തുടരട്ടെയെന്ന അഭിപ്രായത്തിലാണ്.
 

Share this story