കെസി ജോസഫിനെ പരസ്യമായി അപമാനിച്ച് സുധാകരൻ; കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ്

K Sudhakaran

ബിജെപി നീക്കം ഗൗരവമായി കാണണമെന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയ മുൻ മന്ത്രി കെ സി ജോസഫിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പരസ്യമായി അപമാനിച്ചതിൽ കടുത്ത അതൃപ്തിയമായി എ ഗ്രൂപ്പ്. കെസി ജോസഫ് കത്ത് നൽകിയതിന് പിന്നാലെയാണ് ബിഷപുമാരെ കാണാൻ സുധാകരൻ തീരുമാനിച്ചത് എന്നിരിക്കെ ജോസഫിനെ അപമാനിച്ചത് ശരിയായില്ലെന്ന് എ ഗ്രൂപ്പ് വിമർശിച്ചു. 

തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സുധാകരൻ കെസി ജോസഫിനെതിരെ പരാമർശം നടത്തിയത്. ബിജെപി നേതാക്കളുടെ അരമന സന്ദർശനത്തെ കുറിച്ചുള്ള ജോസഫിന്റെ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ അപക്വമായി പോയി എന്നായിരുന്നു സുധാകരന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ആശങ്കയില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു

ഈ സഹചര്യത്തിലാണ് എ ഗ്രൂപ്പ് അതൃപ്തി ഉന്നയിച്ച് രംഗത്തുവന്നത്. ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളും അതിനോടുള്ള ബിഷപുമാരുടെ പ്രതികരണവും ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് കെസി ജോസഫ് സുധാകരന് കത്ത് നൽകിയത്.
 

Share this story