സുധാകരൻ ഇന്നലെ മരുന്ന് കഴിച്ചില്ലെന്ന് തോന്നുന്നു; ആരോപണങ്ങൾ പുച്ഛിച്ച് തള്ളി ഇ പി

ep

കെ സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇ പി ജയരാഡൻ. സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നത്. നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വേണ്ടി വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോൺഗ്രസ് നേതാക്കൾ ഇടപെട്ട് തിരിച്ചയക്കുകയുമായിരുന്നുവെന്ന് ഇപി ജയരാജൻ പറഞ്ഞു

കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ എത്ര തവണ ശ്രമം നടത്തി. അമിത് ഷായെ കണ്ട് ബിജെപിയിലേക്ക് പോകാൻ സുധാകരൻ നീക്കം നടത്തി. ചെന്നൈയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്ത് കഴിഞ്ഞു

സുധാകരൻ ഇന്നലെ മരുന്ന് കഴിച്ചില്ലെന്ന് തോന്നുന്നു. അതാണ് താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതെന്ന് ഇപി പരിഹസിച്ചു. ആർഎസ്എസുകാർക്കെതിരെ പോരാടി വന്ന നേതാവാണ് താൻ. അവർ എന്നെ പലതവണ വധിക്കാൻ ശ്രമിച്ചതാണ്. ഞാൻ ദുബൈയിൽ പോയിട്ട് വർഷങ്ങളായി. സുധാകരൻ എന്നെ വെടിവെക്കാൻ അയച്ച രണ്ട് പേരും ആർഎസ്എസുകാരാണ് എന്നും ഇപി പറഞ്ഞു.
 

Share this story