സുധാകരൻ നാളെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മടങ്ങിയെത്തും; എഐസിസി അനുമതി നൽകി

sudhakaran

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരൻ നാളെ മടങ്ങിയെത്തും. സുധാകരന്റെ കടുത്ത സമ്മർദത്തിന് എഐസിസി നേതൃത്വം വഴങ്ങുകയായിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ടതില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളുവെന്നുമാണ് സുധാകരൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്

പാർട്ടിക്കുള്ളിൽ ആരും തനിക്കെതിരെ ഒരു തന്ത്രവും മെനയുന്നില്ല. തനിക്ക് ആരോടും പരാതിയുമില്ലെന്ന് സുധാകരൻ പറഞ്ഞു. ആലയിൽ നിന്ന് പശുക്കൾ ഇറങ്ങിപ്പോകുന്നതുപോലെയാണ് മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്രക്ക് പോകുന്നതെന്ന് സുധാകരൻ വിമർശിച്ചു

മുഖ്യമന്ത്രിയുടെ യാത്ര സ്‌പോൺസർഷിപ്പാണോയെന്ന് സംശയമുണ്ട്. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ സംസ്ഥാനത്തിന്റെ ചാർജ് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ. എൽഡിഎഫ് 20 സീറ്റിലും തോൽക്കാൻ പോകുകയാണ്. അത് കാണാതിരിക്കാനാകും മുഖ്യമന്ത്രി പോയതെന്നും സുധാകരൻ പരിഹസിച്ചു. 
 

Share this story