പിണറായി വിജയനെ ചങ്ങലക്കിടാൻ സാധിച്ചില്ലെങ്കിൽ സിപിഎം പിരിച്ചുവിടണമെന്ന് സുധാകരൻ
Thu, 16 Mar 2023

പോലീസിനെ ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായി വിജയനെ ചങ്ങലക്കിടാൻ കഴിയുന്നില്ലെങ്കിൽ സിപിഎം പിരിച്ചുവിടണം. തുക്കട പോലീസിനെ കാണിച്ച് കോൺഗ്രസിനെ ഭയപ്പെടുത്താൻ നോക്കേണ്ട. നീതി കാണിച്ചില്ലെങ്കിൽ പോലീസാണെന്ന് നോക്കില്ലെന്നും സുധാകരൻ ഭീഷണിപ്പെടുത്തി
സ്വപ്‌നക്കതെിരെ മാനനഷ്ടക്കേസ് കൊടുത്ത എംവി ഗോവിന്ദൻ അഴിമതിക്കാരനല്ലാത്ത നേതാവാണ്. കളങ്കിതനല്ലാത്തതിനാലാണ് ഗോവിന്ദൻ മാഷ് സ്വപ്‌നക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. ആ ധൈര്യം മറ്റുള്ളവർക്കുണ്ടോയെന്നും കെ സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എംവി ഗോവിന്ദൻ കാണിക്കണമെന്നും സുധാകരൻ പറഞ്ഞു