സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സുധാകരന്റെ പരാതി

sudhakaran

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഡിജിപിക്ക് പരാതി നൽകി. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് അസി. ഇൻസ്‌പെക്ടർ ശശിധരൻ കെപി കക്കറ എന്ന ഉദ്യോഗസ്ഥനാണ് കെ സുധാകരനെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്.  

രാഷ്ട്രീയ ചായ്‌വുള്ളതും പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതുമാണ് കമന്റെന്നും സർവീസിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കണം എന്നതുമാണ് സർക്കാരിന്റെ സർവീസ് ചട്ടമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് ഉണ്ടായത്. ഇതിനെതിരെ കർശന നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
 

Share this story