സുധാകരന്റെ നിലപാടുകൾക്ക് നാട്ടിൽ സ്വീകാര്യതയുണ്ടാകും; യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് സണ്ണി ജോസഫ്

sunny joseph

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സിപിഎം നേതൃത്വത്തെ വെട്ടിലാക്കുന്ന കാര്യമാണ് ഒരു മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിൽ ജി സുധാകരൻ പറഞ്ഞത്. അതിലൊന്നും സിപിഎമ്മിന് മറുപടിയുണ്ടാകില്ലെന്ന് ഉറപ്പാണെന്നും സണ്ണി ജോസഫ് പറഞ്ഞു

വളരെ തന്ത്രപരമായ നീക്കങ്ങളാണ് സുധാകരന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അദ്ദേഹത്തിന്റെ നിലപാടുകൾക്ക് നാട്ടിൽ സ്വീകാര്യതയുണ്ടാകുമെന്നതിൽ സംശയമില്ല. യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അമ്പലപ്പുഴയിൽ ജി സുധാകരന് യുഡിഎഫ് പിന്തുണ നൽകുമെന്നാണ് സൂചന. 

നേരത്തെ രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. സുധാകരൻ യഥാർഥ കമ്മ്യൂണിസ്റ്റുകാരനാണെന്നും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തോട് സിപിഎം വലിയ ദ്രോഹമാണ് കാണിച്ചത്. പാർട്ടി ശത്രുവിനോടെന്ന പോലെ സിപിഎം പെരുമാറി. ജി സുധാകരനെ പോലൊരു പൊതുപ്രവർത്തകൻ നിയമസഭയിലേക്ക് വരേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു

Tags

Share this story