ആന്റണി രാജുവിന് പരിഭവമില്ലെന്ന് സുധീർ കരമന; നേരിട്ട് കണ്ടു സംസാരിച്ചു

sudheer karamana

തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ പ്രചാരണത്തിൽ ആന്റണി രാജുവിന്റെ അസാന്നിധ്യത്തെ കുറിച്ച് പ്രതികരണവുമായി എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമന. ആന്റണി രാജുവിന് പരിഭവം ഇല്ല. വോട്ട് തേടി അദ്ദേഹം ഫേസ്ബുക്ക് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നേരിട്ട് വരുന്നതിനേക്കാൾ റീച്ച് സോഷ്യൽ മീഡിയ അല്ലേയെന്നും സുധീർ കരമന ചോദിച്ചു. ആന്റണി രാജുവിനെ നേരിട്ട് കണ്ട് സംസാരിച്ചു. നേരിട്ട് വരാനുള്ള അസൗകര്യം അദ്ദേഹം അറിയിച്ചിരുന്നതായും സുധീർ കരമന പറഞ്ഞു

തിരുവനന്തപുരത്ത് പ്രചാരണം ചൂടുപിടിക്കുമ്പോഴും വിട്ടുനിൽക്കുകയാണ് ആന്റണി രാജു. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ അദ്ദേഹം ഇതുവരെ പങ്കെടുത്തിട്ടില്ല. സെൻട്രലിൽ തന്നോടും പാർട്ടിയോടും ആലോചിക്കാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയിലാണ് ആന്റണി രാജു

ആന്റണി രാജു അയോഗ്യനായതോടെയാണ് ഇത്തവണ സെൻട്രലിൽ മത്സരിക്കാൻ സാധിക്കാതെ വന്നത്. തുടർന്നാണ് സുധീർ കരമനയെ സിപിഎം സ്ഥാനാർഥിയാക്കിയത്. ഇടതുമുന്നണിയുടെ പൊതുയോഗങ്ങളിൽ നിന്നും ആന്റണി രാജു വിട്ടുനിൽക്കുകയാണ്. തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ആന്റണി രാജുവിന് ഇത്തവണ മത്സരിക്കാൻ സാധിക്കാതെ പോയത്.


 

Tags

Share this story