കണ്ണൂരിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ കേസെടുത്തു
Thu, 16 Feb 2023

കണ്ണൂരിൽ എട്ടാം ക്ലാസ് വിദ്യാർഥിനി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള റിയയുടെ ക്ലാസ് ടീച്ചർ ഷോജ, കായികാധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെയാണ് കേസ്. മാനസിക സമ്മർദത്തിലാക്കുന്ന തരത്തിൽ അധ്യാപകർ അധിക്ഷേപിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് റിപ്പോർട്ട്. റിയ ഡെസ്‌കിലും ചുവരിലും മഷിയാക്കിയതിനാൽ പിഴയായി 25,000 രൂപ അധ്യാപിക ആവശ്യപ്പെട്ടതായി നേരത്തെ സഹപാഠിയുടെ വെളിപ്പെടുത്തലുമുണ്ടായിരുന്നു.