ആദിവാസി യുവാവിന്റെ ആത്മഹത്യ: അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനക്ക്

viswanathan

കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തും. ആശുപത്രി പരിസരത്ത് ഒരുകൂട്ടമാളുകൾ വിശ്വനാഥനെ ചോദ്യം ചെയ്തതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കുടുംബം ആരോപിക്കുന്നതുപോലെ ആൾക്കൂട്ട വിചാരണയോ മർദനമോ നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുക

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, ഡിസിപി എന്നിവരുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പണവും മൊബൈൽ ഫോണുമടക്കം മോഷ്ടിച്ചുവെന്ന ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
 

Share this story