പലയിടങ്ങളിലും ആശ്വാസമായി വേനൽ മഴ; ഇന്ന് നാല് ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ പലയിടത്തും ആശ്വാസമായി വേനൽ മഴ. വടക്കൻ കേരളത്തിൽ ആരംഭിച്ച മഴ മധ്യ-തെക്കൻ കേരളത്തിലേക്ക് വ്യാപിക്കുകയാണ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

മൂന്ന് ദിവസം വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇന്നലെ ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. 

ഇന്ന് നാല് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത.
 

Share this story