പടക്കം പൊട്ടിച്ചും മുദ്രവാക്യങ്ങൾ മുഴക്കിയും അനുയായികൾ; കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ ആഹ്‌ളാദ പ്രകടനം

ks

ഹൈക്കമാൻഡ് മുട്ടുമടക്കി കെ സുധാകരന് കണ്ണൂരിൽ മത്സരിക്കാൻ അനുമതി നൽകിയെന്ന വാർത്ത വന്നതിന് പിന്നാലെ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ സുധാകരൻ അനുയായികളുടെ ആഹ്ലാദ പ്രകടനം. പടക്കം പൊട്ടിച്ചും മുദ്രവാക്യങ്ങൾ മുഴക്കിയുമാണ് സുധാകരൻ അനുകൂലികൾ ആഹ്ലാദം പങ്കിടുന്നത്. സുധാകരൻ പാർട്ടി വിടുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഹൈക്കമാൻഡ് മുട്ടുമടക്കിയത്

കെ സുധാകരാ നേതാവേ, ധീരതയോടെ നയിച്ചോളൂ തുടങ്ങിയ മുദ്രവാക്യങ്ങളും മുഴക്കിയാണ് നൂറോളം അനുയായികൾ ഡിസിസി ഓഫീസിന് മുന്നിൽ സന്തോഷം പങ്കിടുന്നത്. ഇന്ന് രാത്രി 12.30ഓടെ സുധാകരൻ കണ്ണൂരിലെത്തുമെന്നാണ് വിവരം. വിമാനത്താവളം മുതൽ കണ്ണൂർ വരെ സുധാകരന് സ്വീകരണം ഒരുക്കാനാണ് അനുയായികളുടെ തീരുമാനം

സുധാകരൻ എന്നും ഞങ്ങളുടെ ചങ്കിനുള്ളിലുണ്ടെന്ന് ഇവർ പറയുന്നു. സുധാകരനൊപ്പം എത്ര പേരുണ്ടാകുമെന്നും സുധാകരനെതിരെ എത്ര പേരുണ്ടെന്നും ഇപ്പോൾ മനസിലായില്ലേയെന്നും സുധാകരൻ അനുകൂലികൾ ചോദിക്കുന്നു.
 

Tags

Share this story