പൗരത്വ ഭേദഗതി ബില്ലിലും കാശ്മീർ വിഷയത്തിലും സുപ്രീം കോടതി ജഡജിമാർ പരാജയപ്പെട്ടു: എംഎ ബേബി

baby

പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തിലും കാശ്മീർ വിഷയത്തിലും സുപ്രീം കോടതി ജഡ്ജിമാർ പരാജയപ്പെട്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്‌സിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന എം കൃഷ്ണന്റെ ചരമ വാർഷിക ദിനത്തിൽ കാഞ്ഞങ്ങാട് നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന നിയമം അത് ഭരണഘടനാപരമാണോ അല്ലയോ എന്ന് തീരുമാനിക്കാതെ സുപ്രീം കോടതി ജഡ്ജിമാർ അതിനെതിരെ വന്ന ഹർജികളിൻമേൽ ഇരുന്നുറങ്ങുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട സുപ്രീം കോടതി ജഡ്ജിമാർ ഈ വിഷയത്തിൽ പരാജയപ്പെട്ടു. 

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയെടുത്ത് കളഞ്ഞ കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ അതിലുള്ള ആപത്കരമായ ഭാഗം തൊടാൻ ജഡ്ജിമാർ തയ്യാറായില്ല. ബോധപൂർവം തന്നെയാണിത് പറയുന്നത്. ആരെങ്കിലുമൊക്കെ ഇക്കാര്യങ്ങൾ തുറന്നടിച്ച് പറയേണ്ടേ എന്നും ബേബി ചോദിച്ചു.
 

Share this story