ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി തള്ളി

bineesh

ബംഗളൂരു ലഹരി ഇടപാടിലെ കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി സുപ്രിം കോടതി തള്ളി. ബംഗളൂരുവിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. 2021 ഒക്ടോബറിലാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവിനെതിരെയാണ് ഇഡി സുപ്രിം കോടതിയെ സമീപിച്ചത്

നാല് വർഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാൽ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. കേസിൽ ബിനീഷിനെതിരായ വിചാരണ കോടതിയുടെ നടപടികൾ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ സ്‌റ്റേ ചെയ്തിരുന്നു.
 

Share this story