ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. ഹർജി ബുധനാഴ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി. അയ്യപ്പ സംഗമം 20ാം തീയതി നടക്കുന്നതിനാൽ ഹർജി അടിയന്തിരമായി കേൾക്കണമെന്ന് ഹർജിക്കാരനായ മഹേന്ദ്ര കുമാറിന്റെ അഭിഭാഷകൻ ഇന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു.
അതേസമയം, ശബരിമല ദ്വാരപാലക പാളികളിൽ സ്വർണം പൂശിയ റിപ്പോട്ടിൽ അവ്യക്തതയെന്ന് ഹൈക്കോടതി. 2009, 2019 വർഷങ്ങളിൽ സ്വർണം പൊതിഞ്ഞ വിവരങ്ങൾ മെഹസറിൽ ഇല്ലാത്തതാണ് കോടതി ചോദ്യം ചെയ്തത്. നിലവിലെ സ്വർണപാളികൾ എത്രയും വേഗത്തിൽ അറ്റകുറ്റപണികൾ നടത്തി ഉടൻ തിരികെ എത്തിക്കാനും ഹൈക്കോടതി നിർദേശം നൽകി.