പാമോയിൽ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

supreme court

പാമോയിൽ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിജെ തോമസ്, ജിജി തോംസൺ എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുക. നാല് വർഷത്തിന് ശേഷമാണ് ഹർജി പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിരിക്കുന്നത്

ഇന്ന് വാദം കേൾക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരനായ പിജെ തോമസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പാമോയിൽ കൂടിയ വിലക്ക് ഇറക്കുമതി ചെയ്തതോടെ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിജിലൻസ് കുറ്റപത്രം

മുൻമുഖ്യമന്ത്രി കെ കരുണാകരൻ അടക്കമുള്ളവരെ പ്രതികളാക്കിയായിരുന്നു വിജിലൻസ് നിയമനടപടി തുടങ്ങിയത്. ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും കേസിൽ വിചാരണ ആരംഭിച്ചിട്ടില്ല. ഇതിനാൽ സുപ്രീം കോടതി ഇടപെടൽ കേസിൽ നിർണായകമായേക്കും.
 

Share this story