നഴ്‌സുമാർക്ക് ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന സർക്കാർ തീരുമാനം ശരിവെച്ച് സുപ്രിം കോടതി

നഴ്‌സിംഗ് പഠനം കഴിഞ്ഞാൽ ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീം കോടതി. നിർബന്ധിത പരിശീലനം വേണ്ടെന്ന കേരളാ സർക്കാർ തീരുമാനം സുപ്രീം കോടതി ശരിവെക്കുകയായിരുന്നു

നേരത്തെ കേരളാ സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ ഹർജി കോടതി തള്ളി

നാല് വർഷത്തെ പഠനത്തിനിടയിൽ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിന് പുറമെ ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്നും കോടതി വ്യക്തമാക്കി.
 

Share this story