പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയിലൂടെ വലിയ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്ന് സുരേന്ദ്രൻ

K Surendran

പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയിലൂടെ കേരളത്തിൽ വലിയ രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എല്ലാ കാലവും വോട്ടിന് വേണ്ടി മതത്തെ ഉപയോഗിച്ചത് കോൺഗ്രസ് ആണ്. പ്രധാനമന്ത്രിയോട് നൂറ് ചോദ്യമെന്ന ഡിവൈഎഫ്‌ഐ പരിപാടി പരിഹാസ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു


മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴച്ചതും വോട്ട് ബാങ്ക് രാഷ്ട്രീയം കേരളത്തിൽ കളിച്ചതും കോൺഗ്രസാണ്. ബിജെപി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നില്ല. മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയത് തുല്യ അവസരങ്ങൾ എല്ലാവർക്കും ലഭിക്കാൻ വേണ്ടിയാണ്. ബിജെപിയെ മുന്നിൽ നിർത്തി മുസ്ലിം സമൂഹത്തിന്റെ വോട്ടുപിടിക്കാനാണ് ശ്രമം നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. 

Share this story