വയനാട്ടിൽ സുരേന്ദ്രൻ ഒരു ലക്ഷം വോട്ട് പോലും നേടില്ല; തോൽക്കാൻ വേണ്ടി സ്ഥാനാർഥിയാക്കി

muraleedharan

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വീണ്ടും തോൽക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങൾ നൽകുമെന്ന് കെ മുരളീധരൻ. രാഹുൽ ഗാന്ധിയെ ജനങ്ങൾ പാർലമെന്റിലേക്ക് തെരഞ്ഞെടുത്ത് അയക്കും. വയനാട്ടിൽ സുരേന്ദ്രൻ ഒരു ലക്ഷം വോട്ട് പോലും നേടില്ല. അടുത്ത നിയമസഭയിലും തോൽക്കാനുള്ള അവസരം സുരേന്ദ്രന് വയനാട്ടിലെ ജനങ്ങൾ നൽകുമെന്നും മുരളീധരൻ പറഞ്ഞു

സുരേന്ദ്രൻ തോൽക്കാൻ വേണ്ടിയാണ് ബിജെപി ദേശീയ നേതൃത്വം സ്ഥാനാർഥിയാക്കിയത്. അതിന്റെ എല്ലാ സങ്കടവും അദ്ദേഹത്തിന്റെ മുഖത്ത് കാണാം. മണിപ്പൂർ വിഷയത്തെ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമെന്നാണ് ബിജെപി പറയുന്നത്. 

കൊല്ലപ്പെടുന്നത് ക്രിസ്ത്യൻ സമൂഹവും തകർക്കപ്പെടുന്നത് അവരുടെ ദേവാലയങ്ങളുമാണ്. ഇത്തരം ആശങ്കകൾ അവർ പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിർത്താൻ ജീവൻമരണ പോരാട്ടം കോൺഗ്രസ് നടത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.
 

Share this story