ബിജെപിയിൽ ചേരാൻ സമീപിച്ചുവെന്ന സുരേന്ദ്രന്റെ ആരോപണം കള്ളമെന്ന് ബിന്ദു കൃഷ്ണ

bindu

ബിജെപിയുമായി ചർച്ച നടത്തിയെന്ന കെ സുരേന്ദ്രന്റെ ആരോപണം പച്ചക്കള്ളമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്ന് ആരോപിച്ച വ്യക്തി നേരത്തെ ബിജെപിയിൽ ചേരാൻ സമീപിച്ചിരുന്നു എന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ബിന്ദു കൃഷ്ണയെ ലക്ഷ്യമിട്ടായിരുന്നു സുരേന്ദ്രൻ ആരോപണം നടത്തിയത്

ബിജെപി നേതാക്കളോട് സംസാരിക്കും എന്നല്ലാതെ ഇങ്ങനെയൊരു ആവശ്യവുമായി താൻ ആരെയും കണ്ടിട്ടില്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. സിപിഎം നേതാക്കളോടും സംസാരിക്കാറുണ്ട്. എന്നും അടിയുറച്ച കോൺഗ്രസുകാരിയാണ്. ഈ നിമിഷം വരെ പാർട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല

ഇനിയും കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുമെന്ന് കാണിക്കാൻ സുരേന്ദ്രൻ പുകമറ സൃഷ്ടിക്കുകയാണ്. പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തുവെന്നുള്ളത് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ അറിഞ്ഞ കാര്യമാണ് പറഞ്ഞതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു
 

Share this story