താമര വിരിയിച്ച് സുരേഷ് ഗോപി; തൃശ്ശൂരിൽ വൻ സ്വീകരണമൊരുക്കാൻ ബിജെപി

sureshgopi

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി താമര വിരിയിച്ച സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വൻ സ്വീകരണമൊരുക്കാൻ ബിജെപി. ഇന്ന് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ സ്വീകരണം നൽകും. ഉച്ചയോടെ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാനായി 25,000ത്തോളം വരുന്ന പ്രവർത്തകർ അണിനിരക്കും.

സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവവും മോദി തരംഗവും ചേരുമ്പോൾ തൃശ്ശൂർ ലഭിക്കുമെന്നായിരുന്നു ആദ്യം മുതലെ ബിജെപി പ്രതീക്ഷിച്ചിരുന്നത്. ഇത് യാഥാർഥ്യമാകുകയും ചെയ്തു. പക്ഷേ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി ജയിച്ചത് വൻ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിക്കുന്നത്

ഏഴ് നിയമസഭാ മണ്ഡലങ്ങളുള്ള തൃശ്ശൂരിലെ ആറ് മണ്ഡലങ്ങളും സുരേഷ്‌ഗോപിക്കൊപ്പം നിന്നു. ഗുരുവായൂർ മാത്രമാണ് ഇതിലൊരു മാറ്റമുണ്ടായത്. ഗുരുവായൂരിൽ കെ മുരളീധരനായിരുന്നു മേൽക്കൈ.
 

Share this story