കേന്ദ്ര സഹമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിൽ മുതിർന്ന നേതാക്കളെ ബുദ്ധിമുട്ട് അറിയിച്ച് സുരേഷ് ഗോപി

sureshgopi

കേന്ദ്ര സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി. ഏറ്റെടുത്ത സിനിമ പ്രൊജക്ടുകൾ പൂർത്തിയാക്കണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചു. ഇതുസംബന്ധിച്ച് ഉന്നത നേതാക്കൾ സുരേഷ് ഗോപിയുമായി സംസാരിച്ചേക്കും

കേന്ദ്രമന്ത്രിസഭയിൽ അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന അതൃപ്തി സുരേഷ് ഗോപിക്കുണ്ട്. തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറന്നിട്ടും കാബിനറ്റ് പദവി ലഭിച്ചില്ലെന്ന പരാതിയാണ് സുരേഷ് ഗോപിക്കുള്ളത്. 

എന്നാൽ സിനിമയിൽ അഭിനയിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം നൽകുന്ന വിശദീകരണം. സുരേഷ് ഗോപി സാംസ്‌കാരിക മന്ത്രാലയത്തിലേക്കെന്നാണ് സൂചന.
 

Share this story