മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം

മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ ഹൈക്കോടതി പോലീസിന് നിർദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു

ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പുകൾ കൂടി എഫ് ഐ ആറിൽ ചേർത്തതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂർ വിഷയത്തിൽ ജാഥ നയിച്ചതിനുള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് സുരേഷ് ഗോപി വാദിച്ചത്.
 

Share this story