സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തിൽ യുഡിഎഫിന്റെ പ്രസിഡന്റ്; ബിജെപിക്ക് ഭരണം നഷ്ടമായി

suresh gopi

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. യുഡിഎഫ് ആണ് ഇവിടെ അട്ടിമറി വിജയം നേടിയത്. പത്ത് വർഷമായി ബിജെപി അധികാരത്തിലിരിക്കുന്ന പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് അംഗം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്

കോൺഗ്രസിലെ റോസിലി ജോയി ആണ് പ്രസിഡന്റ്. 16 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചു. രണ്ട് അംഗങ്ങൾ ഉള്ള എൽഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിച്ചത്. 

2020ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മൂന്നും ബിജെപിക്ക് ആറും എൽഡിഎഫിന് അഞ്ചും സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ യുഡിഎഫും ബിജെപിയും ഏഴ് വീതം സീറ്റുകളിൽ വിജയിക്കുകയായിരുന്നു
 

Tags

Share this story